[PR] Gain and Get More Likes and Followers on Instagram.

#xmas_eve

1531 posts

TOP POSTS

let's think & do all around better #xmas_eve #open_your_mind #fascinating_sherlock #happy_day

Full #class pic......on #xmas_eve....😎

A ni8 b4 xmas....😉✌🚵🚴💮
#Xmas_eve #Full🔛 #Trippy_ni8outz #Chilled #Wild_memories

Dear Santa, i don't need a man or gifts to complete me.. I'm complete on my own
#xmas_eve 🎄

MOST RECENT

ഞാൻ ഒരു കഥ പറയാം. കുറച്ചു വിദ്യാർത്ഥികൾ ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷം കെട്ടിയ കഥ. അതിൽ ഞാനും ഉണ്ടായിരുന്നു. റൂർക്കല സിറ്റിയിലെ തണുപ്പുള്ള ക്രിസ്തുമസ് രാവിൽ വഴിയോരത്തു തണുത്തുവിറച്ചു കിടക്കുന്ന പാവപ്പെട്ടവർക്കു കമ്പിളി പുതപ്പു നല്കാൻ പോയ ദിവസം 'കണ്ണിൽനിന്നും ഹൃദയത്തിൽ പതിഞ്ഞ ഒരു കാഴ്ചാനുഭവം എനിക്കുണ്ടായിരുന്നു '. ഒരുമിച്ചു കോളേജിൽ നിന്നും ഇറങ്ങിയ ഞങ്ങൾ സിറ്റി എത്തിയപ്പോള്‍ മൂന്നു-നാലു പേരുടെ കൂട്ടമായി പലവഴിക്കു പിരിഞ്ഞു. അതിൽ എന്‍റെ കൂടെ ഉണ്ടായിരുന്നത് അഭിലാഷും അഭിനവുമായിരുന്നു.
ആളൊഴിഞ്ഞ ഒരു തെരുവിൽ അർധരാത്രി കടത്തിണ്ണയിൽ തണുപ്പിനെ എതിർക്കാൻ തുണയായി ഒന്നുമില്ലാതെ ഇരിയ്ക്കുന്ന ഒരു ചേച്ചിയെ ഞങ്ങൾ കണ്ടു. ഞങ്ങൾ മൂന്നു പേരും സൈക്കിൾ നിർത്തി. അഭിനവ് ഉടനെ കൈയിൽ കരുതിയ കമ്പിളികളിൽ നിന്നും ഒന്ന് ആ ചേച്ചിക്കു കൊടുക്കാനൊരുങ്ങി. പുതപ്പെടുത്തു പുള്ളിക്കാരിയുടെ അടുത്തേയ്ക്കു ചെന്ന ഉടനെ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഒരു നായ ചാടിയെണീറ്റ് കുരയ്ക്കാന്‍ തുടങ്ങി. അപ്പോഴാണ് ഞങ്ങളതു ശ്രദ്ധിച്ചത്, രാത്രിയിൽ ഒരു തുണയായി ആ ചേച്ചിക്കു ആകെ കൂടെ ഉള്ളത് ഈ നായയാണ്. അപരിചിതരായതു കൊണ്ട് ഞങ്ങളെ കണ്ടപ്പോള്‍ കുരച്ചു. പേടിച്ചതുകൊണ്ടു അഭിനവ് അടുത്തുചെന്നില്ല. കമ്പിളി ചേച്ചിയുടെ മുന്നില്‍ നിലത്തിട്ടു കൊടുത്തു. ഇതുവരെ ആ ചേച്ചിക്കു ഒരു അനക്കവുമില്ല എന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. അതേ ഇരിപ്പാണ്. തലയ്ക്കു സ്ഥിരത ഇല്ലെന്നു ഞങ്ങൾക്കു ബോധ്യമായി. ഞങ്ങൾ പുറകോട്ടു മാറിയപ്പോള്‍ നായ തിരിച്ചു പോയി നേരത്തെ കിടന്ന ആ വൈക്കോൽ കൂമ്പാരത്തിൽ പുള്ളിക്കാരിയുടെ മുന്നിലായി കിടന്നു. പുതപ്പു ശ്രദ്ധിച്ചിട്ടില്ലെന്നു മനസിലായപ്പോള്‍ ഞാൻ അതെടുത്തു ഒന്നുകൂടെ അടുത്തേയ്ക്കു ചെല്ലാൻ തുനിഞ്ഞു. വീണ്ടും ആ നായ ചാടി എണീറ്റു. ഇത്തിരി ഭയം ഉള്ളിൽ ഉണ്ടെങ്കിലും ഞാൻ കുറച്ചൂടെ അടുത്ത് ചെന്ന് നായയെ ഒന്ന് കളിപ്പിച്ച ശേഷം ആ കമ്പിളി നിങ്ങൾക്കുള്ളതാണെന്ന രീതിയിൽ അവരുടെ അടുത്തേക്ക് ഇട്ടുകൊടുത്തിട്ട് പുറകോട്ടു മാറി. ഞാൻ പിന്മാറിയെന്നു കണ്ട നായ ആ കമ്പിളി എടുത്ത്, ഇതുവരെ ഒരു അനക്കവും കാണിക്കാത്ത ആ ചേച്ചിയുടെ മടിയിൽ കൊണ്ടു ചെന്ന് വച്ചു. ഇതു കണ്ട ഞങ്ങൾ മൂന്നുപേരും അവിടെ ഒരു നിമിഷം തരിച്ചു നിന്നുപോയി. "ആരോരും ഇല്ലാത്തവർക്കു കൂട്ടായി എന്നും തനിക്കു കിട്ടുന്നതിന്‍റെ ഒരു പങ്കു കൈപ്പറ്റുന്ന ആ നായയെ പോലുള്ളവരാണ് കാവൽക്കാർ ".
.
#Xmas_eve
#Santa
#Protector
.
@mallugram @mallupage @mallucomicgram @keralajunction @home_4_kerala_artists .

#xmas_eve 💐

Most Popular Instagram Hashtags