[PR] Gain and Get More Likes and Followers on Instagram.

#aiswaryalekshmi

MOST RECENT

പെപ്പെയുടെ ലിച്ചിയും മാത്തന്റെ അപ്പുവും 😍
#annareshmarajan #aiswaryalekshmi

കഴിഞ്ഞ 6 ദിവസം രേഖപ്പെടുത്തിയ വോട്ടുകൾ പ്രകാരം CPC CINE AWARDS 2017ലെ ഓരോ കാറ്റഗറിയിലും മുന്നിലെത്തിയ ആദ്യ 5 ഇവരാണ്. (സ്ഥാനം അനുസരിച്ചുള്ള ഓർഡർ അല്ല ചിത്രത്തിൽ ഉള്ളത് )

പോളിങ് നാളെ കഴിഞ്ഞു 17/1/2018, ബുധനാഴ്ച്ച രാത്രി 12 മണിക്ക് ക്ളോസ് ചെയ്യുന്നതാണ്. വോട്ട് ചെയ്യാൻ ബാക്കി ഉള്ളവർ എത്രയും വേഗം ചെയ്യുക.
പോൾ ക്ളോസ് ചെയ്ത ശേഷം ജ്യുറിയുടെ മാർക്കുകൾ കൂടി നോക്കിയശേഷമാകും അന്തിമ വിജയിയെ പ്രഖ്യാപിക്കുന്നത്.. For voting Visit : -
https://www.cinemaparadisoclub.com/cpc-awards

മായനദി ഇറങ്ങുന്ന കാലഘട്ടത്തിനു വലിയൊരു സവിശേഷതയുണ്ട്. ഫെമിനിച്ചി നടിയുടെ ഭർത്താവിന്റെ സിനിമ കാണില്ല, രാഷ്ട്രീയഅഭിപ്രായമുള്ള സംവിധായകന്റെ സിനിമ കാണില്ലായെന്നു മുറവിളി കൂട്ടുന്ന ഒരു കൂട്ടം സൈബർ വൈറസുകളുടെ നടുവിലേക്കാണ് മായനദി വരുന്നത്. സിനിമയെ സിനിമയായി കാണാനുള്ള കോഴ്‌സുകൾ യഥേഷ്ടം നടക്കുമ്പോൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. സിനിമയിൽ മാന്യമായ തൊഴിലുകൊണ്ട് ഉപജീവനം നയിക്കുന്ന ഒരു ട്രാൻസ്ജൻഡറിനെ കാണുമ്പോൾ എന്തിനാണ് തീയറ്ററിൽ ചിരി പൊട്ടുന്നത്. കാലാകാലങ്ങളായി പിൻ തുടരുന്ന സിനിമ കാഴ്ചപ്പാടുകളിലൂടെ പല്ലിളിക്കലുകളിലൂടെ, ഒരു സമൂഹത്തെ എത്രമാത്രം തളർത്തിയെന്നു ഉനൈസിനോടും സുകന്യ കൃഷ്ണയോടും ചേർന്ന് നിന്ന് വായിക്കണം. ഉറച്ച തീരുമാനങ്ങളും അഭിപ്രായങ്ങളുമുള്ള, ശാരീരിക ബന്ധം തന്റെ മുകളിൽ അവകാശങ്ങൾ ചാപ്പകുത്തി തരാനുള്ളതല്ലായെന്നും, തന്റെ ശരീരം തന്റെ സ്വാതന്ത്ര്യമാണെന്നും ഉറച്ചു പറയുന്ന സ്ത്രീകളെ, നെടുനീളൻ പ്രസംഗങ്ങളിലൂടെയല്ലാതെ അവരെ പ്രതിനിധീകരിക്കുന്ന സിനിമകൾ മായനദിയുടെ സ്രഷ്ടാക്കളിൽ നിന്നും ഇനിയുമേറെ ആവശ്യമാണ്. ഇതിനെയെല്ലാം നോർമലൈസ് ചെയ്യാൻ ഇന്നും പ്രോഗ്രസ്സിവ് അല്ലാത്ത ഒരു പൊതുബോധമാണ് ഇവിടെയുള്ളത്. അവർക്കിപ്പോഴും കുലസ്ത്രീകളിൽ നിന്നും ഒമ്പതുകളിൽ നിന്നും ചാന്തുപൊട്ടുകളിൽ നിന്നും മോചനം ലഭിച്ചിട്ടില്ല. മായനദിയിൽ സിനിമനടിയാവാൻ ആഗ്രഹിക്കുന്ന കഥാപാത്രത്തിന് കൊടുക്കുന്ന ടിപ്‌സുകളിൽ ഒന്ന് വളരെ ശക്തമായി തോന്നി. "പനി വന്നാലും ആശുപത്രിയിൽ പോവാതിരിക്കുക. ആളുകൾ വെറുതെ അബോർഷൻ ആണെന്ന് പറഞ്ഞ് കളയും" പച്ച മലയാളത്തിൽ പറഞ്ഞാൽ ഇതൊരു ചെകിട്ടത്തടിയായിരുന്നു. തങ്ങളുടെ കാഴ്ചകളെ മാത്രം മുൻനിർത്തി,സ്വന്തം പ്രിവില്ലേജുകളിൽ നിന്ന് മാത്രം നോക്കി, സമീപകാലത്ത് ഒരു സ്ത്രീക്കെതിരെ അസഭ്യവർഷം ചൊരിഞ്ഞു കൊണ്ടിരിക്കുന്ന എല്ലാ സംസ്കാരപൈതൃകത്തിന്റെ പിൻഗാമികൾക്കും, ഏതൊരു സ്ത്രീയും ഈ ഒരു സമൂഹത്തിൽ എത്ര മാത്രം ഇൻസെക്യൂർഡ് ആക്കപ്പെടുന്നു എന്നുള്ള പുനഃപരിശോധനക്കുള്ള ചെകിട്ടത്തടി..മായനദി ഇതിലൂടെയെല്ലാം ഒഴുകുന്നത് അനിവാര്യമായ ഒരു മാറ്റമാണ്..തറവാടിത്തത്തിൽ നിന്നും ആണത്തത്തിന്റെ റിക്റ്റർ സ്കെയിൽ അളക്കാൻ ഉള്ള സ്ത്രീകഥാപാത്രങ്ങളിൽ നിന്നും അരികുവൽക്കരണങ്ങളിൽ നിന്നും അരാഷ്ട്രീയതയിൽ നിന്നും പുറത്തു കടന്നു സിനിമ മായനദിയുടെ പിന്നിലുള്ള കൂട്ടങ്ങളിലൂടെ നവീകരിക്കപ്പെട്ടുകൊണ്ടേയിരിക്കട്ട !!

Most Popular Instagram Hashtags